സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട് സ്വദേശിക്ക് ; രോഗമുക്തി നേടിയത് പത്ത് പേര്‍

തിരുവനന്തപുരം: സംസ്ഥാനത്തിന് വീണ്ടും ആശ്വാസദിനം. ഒരാള്‍ക്ക് മാത്രമാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. നിലവില്‍ 138 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ തുടരുന്നത്. കോഴിക്കോട് സ്വദേശിക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് സമ്പർക്കത്തിലൂടെ ത്തിലൂടെയാണ് രോഗം പകര്‍ന്നത്. ആറ് പേര്‍ കാസര്‍കോട്, എറണാകുളം രണ്ട് പേര്‍, മലപ്പുറം, ആലപ്പുഴ ജില്ലയില്‍നിന്ന് ഓരോരുത്തര്‍ വീതമാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 255 ആയി.

Leave a Reply

Your email address will not be published. Required fields are marked *