ഖത്തറില്‍ കൊറോണ ബാധിച്ച്‌ ഒരാള്‍കൂടി മരിച്ചു; 24 മണിക്കൂറിനിടെ 345 പേര്‍ക്ക് രോഗം

ദോഹ: ഖത്തറില്‍ കൊറോണ ബാധിച്ച്‌ ഒരാള്‍കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 8 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 345 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 46 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 59 വയസുകാരനാണ് ഇന്ന് മരിച്ചത്. കൊറോണയ്ക്ക് ചികില്‍സയിലായിരുന്ന ഇയാള്‍ ഹൃദയാഘാതം വന്നാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
നിലവിലുള്ള രോഗികളുമായി സമ്പര്‍ക്കത്തിലായവരാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും. ഇതില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്നു. പ്രവാസി തൊഴിലാളികള്‍ക്കിടയിലും പുതിയ കേസുകള്‍ വന്നിട്ടുണ്ട്. ക്വാറന്റൈനില്‍ കഴിയുന്ന ഇവര്‍ക്ക് ആവശ്യമായ ചികില്‍സ ലഭ്യമാക്കുന്നുണ്ട്. പുതിയ കണക്കുകള്‍ പ്രകാരം 5,008 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 4,490 പേര്‍ ഇപ്പോള്‍ ചികില്‍സയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *