സൗദിയില്‍ അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു

സൗദിയില്‍ അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു.മക്കയില്‍ നാല് പേരും ജിദ്ദയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ ആകെ മരണം 97 ആയി. 1088 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 9362 ആയി. 93 പേരാണ് നിലവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
അസുഖം സ്ഥിരീകരിച്ചവരില്‍ 87 ശതമാനവും പ്രവാസികളാണ്. 7867 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഒരു ലക്ഷത്തി എണ്‍പതിനായിരം പേര്‍ക്ക് ഇതുവരെ കോവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *