മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് പരിശോധന നാളെ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: ഐസിഎംആര്‍ അനുമതി ലഭിച്ചതോടെ മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 പരിശോധന നാളെ മുതല്‍ തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പ് തന്നെ റിയല്‍ ടൈം പിസിആര്‍ മെഷീന്‍ ഇവിടെയെത്തിച്ചിരുന്നു. ലാബ് കിറ്റ്, ഡിഎന്‍എ എക്‌ട്രാക്റ്റ് കിറ്റ്, റീയേജന്റ് കിറ്റ് എന്നിവയെല്ലാം ലഭ്യമാക്കി കഴിഞ്ഞു. ജീവനക്കാര്‍ക്ക് മതിയായ പരിശീലനവും നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ മെഷീനുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിലാണ് മഞ്ചേരി മെഡിക്കല്‍ കോളേജിനേയും ഉള്‍പ്പെടുത്തിയിരുന്നത്. മൈക്രോ ബയോളജി വിഭാഗത്തിലെ ലാബിനോട് ചേര്‍ന്നാണ് കൊവിഡ് ലാബും പ്രവര്‍ത്തിക്കുക.

Leave a Reply

Your email address will not be published. Required fields are marked *