അക്ഷയത്രിതീയയ്ക്ക് ഗോള്‍ഡ് ഓണര്‍ഷിപ്പ്  സര്‍ട്ടിഫിക്കറ്റുമായി കല്യാണ്‍ ജൂവലേഴ്‌സ്

തൃശ്ശൂര്‍: അക്ഷയത്രിതീയ ദിനത്തില്‍ നന്മയുടെയും ഐശ്വര്യത്തിന്റെയും ഭാഗ്യത്തിന്റെയും സ്വര്‍ണസ്പര്‍ശം സ്വന്തമാക്കുന്നതിനായി ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുമായി കല്യാണ്‍ ജൂവലേഴ്‌സ്. ലോക്ഡൗണ്‍ മൂലം ഷോറൂമുകള്‍ അടഞ്ഞുകിടക്കുന്നതിനാലാണ് ഉപഭോക്താക്കള്‍ക്കായി കല്യാണ്‍ പുതിയ സൗകര്യം ഒരുക്കുന്നത്.

ഇതുപ്രകാരം അക്ഷയത്രിതീയ ദിനത്തിലോ അതിന് മുമ്പോ കല്യാണ്‍ ജൂവലേഴ്‌സിന്റെ വെബ്‌സൈറ്റിലൂടെ (https://at.kalyanjewellers.net/goc) ഉപഭോക്താക്കള്‍ക്ക് ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാം. ഏപ്രില്‍ 21 മുതല്‍ 2 ഗ്രാം മുതല്‍ മുകളിലേക്ക് ഈ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണ്. ഇത് അക്ഷയത്രിതീയ ദിനത്തില്‍ ഇ-മെയിലിലൂടെയോ വാട്‌സ് ആപ്പിലൂടെയോ ഉപഭോക്താവ് നിര്‍ദേശിക്കുന്ന മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയോ കൈകളിലെത്തും. അങ്ങനെ ലോക്ഡൗണ്‍കാലത്തെ അക്ഷയത്രിതീയ ദിനത്തിലും സ്വര്‍ണത്തിന് ഉടമയാകുന്നതിനുള്ള അവസരമൊരുക്കുകയാണ് കല്യാണ്‍ ജൂവലേഴ്‌സ്.

ലോക്ഡൗണിന് ശേഷം ഷോറൂമുകള്‍ തുറക്കുമ്പോള്‍ ഈ ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുമായി ചെന്ന് അതിന്റെ മൂല്യത്തിലുള്ള സ്വര്‍ണാഭരണം സ്വന്തമാക്കാം. 2020 ഡിസംബര്‍ 31 വരെ ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് സ്വര്‍ണമായി മാറ്റിയെടുക്കുന്നതിനുള്ള സൗകര്യമുണ്ടാകും.

ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറുള്ളതിനാല്‍ സ്വര്‍ണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഉപഭോക്താവിനെ ബാധിക്കുകയില്ലെന്ന ആനുകൂല്യവുമുണ്ട്. വെബ്‌സൈറ്റിലൂടെ സര്‍ട്ടിഫിക്കറ്റ് ബുക്ക്‌ചെയ്ത ദിവസത്തെ സ്വര്‍ണവിലയേക്കാള്‍ കൂടുതലാണ് അത് സ്വര്‍ണമായി മാറ്റിയെടുക്കുന്ന ദിവസത്തെ വിലയെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ബുക്ക് ചെയ്ത ദിവസത്തെ വില നല്കിയാല്‍ മതിയാകും. മറിച്ച്, ബുക്കിങ് ദിവസത്തേതിനേക്കാള്‍ കുറവാണ് വിലയെങ്കില്‍ അത് നല്കിയാല്‍ മതി.

Leave a Reply

Your email address will not be published. Required fields are marked *