മാവേലിക്കര: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വയോധിക ദമ്പതികൾ മരിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് വിനോദ് നിവാസില്‍ രാഘവന്‍ (80), മണിയമ്മ (75) എന്നിവരാണ് മരിച്ചത്. എയര്‍ കണ്ടീഷനറും വീട്ടുപകരണങ്ങളും പൂര്‍ണമായും കത്തി നശിച്ചു. ജനല്‍ ചില്ലുകളും പൊട്ടിച്ചിതറിയ നിലയിലായിരുന്നു.ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീ അണച്ചത്. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്ന് മാവേലിക്കര സി.ഐ ബി. വിനോദ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *