കോവിഡ് 19; കുവൈത്തില്‍ രണ്ടു ഇന്ത്യക്കാര്‍ കൂടി മരിച്ചു

കുവൈത്തില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന രണ്ടു ഇന്ത്യന്‍ പ്രവാസികള്‍ കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ പതിമൂന്നായി. 57 വയസ്സും 75 വയസ്സും പ്രായമുള്ളവരാണ് മരിച്ചത്. കോവിഡ് മൂലം മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഇതോടെ അഞ്ചായി. കുവൈത്തിൽ ഇന്ന് 168 പേര്‍ക്ക് കൂടി പുതുതായി കോവിഡ്19 സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 2248 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1249 ആയി.

Leave a Reply

Your email address will not be published. Required fields are marked *