ണ്ടാംഘട്ട ലോക്ക് ഡൗണ്‍ മേയ് മൂന്നിന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തും. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഹോട്ട്സ് പോട്ടുകളില്‍ നിയന്ത്രണങ്ങള്‍ നിലനിറുത്തി മറ്റിടങ്ങളില്‍ ഇളവുകള്‍ അനുവദിക്കാനാണ് കേന്ദ്രനീക്കം. മുഖ്യമന്ത്രിമാരുടെ അഭിപ്രായം ഇക്കാര്യത്തില്‍ നിര്‍ണായകമാകും.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്നാണ് കേരളം, ബീഹാര്‍, അസം എന്നീ സംസ്ഥാനങ്ങളുടെ നിലപാട്.
