തൃശൂര്‍: സമൂഹമാധ്യമങ്ങളിലൂടെ തത്തക​ളെ വിൽപ്പന നടത്തിയ കേസില്‍ യുവാവ്​ അറസ്​റ്റില്‍. കുറ്റുമുക്ക് സ്വദേശി അറക്കല്‍ വീട്ടില്‍ അഭിലാഷിനെയാണ്​ (37) അറസ്​റ്റ്​ ചെയ്തത്.

വന്യജീവി നിയമം ഷെഡ്യൂള്‍ നാലില്‍പെട്ട നാല് തത്തകളെയാണ് അഭിലാഷ് ഫേസ്ബുക്ക് വഴി വില്‍പനക്ക് ശ്രമിച്ചത്. ഇയാളെ തുടര്‍ നടപടികള്‍ക്കായി പട്ടിക്കാട് റേഞ്ചിലെ പൊങ്ങണംകാട് ഫോറസ്​റ്റ്​ സ്​റ്റേഷന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *