പ്രാര്‍ത്ഥനകള്‍ വിഫലം ; അമ്മയ്ക്ക് പിന്നാലെ മകനും യാത്രയായി ” ഇര്‍ഫാന്‍ ഖാന്‍ വിടവാങ്ങി ”

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. 53 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് താരത്തെ കഴിഞ്ഞ ദിവസം മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായ താരത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു താരം. താരം ഡോക്ടറുടെ നിരീക്ഷണത്തിലാണെന്നും വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരത്തോടടുത്ത വൃത്തങ്ങള്‍ അറിയിച്ചെങ്കിലും അതെല്ലാം വിഫലമായി.

രണ്ട് വര്‍ഷത്തിലേറെയായി ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ലണ്ടനില്‍ ചികിത്സയിലായിരുന്നു.95 വയസ്സുള്ള താരത്തിന്റെ മാതാവ് സയ്യിദ ബീഗം മൂന്ന് ദിവസം മുന്‍പാണ് മരിച്ചത്. വാര്‍ദ്ധക്യസഹചമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ലോക്ഡൗണിനെ തുടര്‍ന്ന് മുംബൈയിലായിരുന്ന ഇര്‍ഫാന്‍ ഖാന് മാതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് എത്താനായിരുന്നില്ല. പകരം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് താരം മാതാവന് അന്ത്യോപചാരം അര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *