കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു

കൊച്ചി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ 14 ദിവസത്തേയ്ക്ക് സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു. ചെന്നൈയില്‍ നിന്ന് കഴിഞ്ഞ ദിവസം റോഡ് മാര്‍ഗം മടങ്ങിയെത്തിയതിനെ തുടര്‍ന്നാണ് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചത്.യാത്ര ചെയ്ത വിവരം ചീഫ് ജസ്റ്റിസ് തന്നെ ജില്ലാ ഭരണകൂടത്തെ അറിയിക്കുകയും നിരീക്ഷണത്തില്‍ പോകുകയുമായിരുന്നു.

കഴിഞ്ഞ മാസം 28നാണ് റോഡ് മാര്‍ഗം ചെന്നൈ വേലാചേരിയിലെ തന്റെ വീട്ടിലേയ്ക്ക് ചീഫ് ജസ്റ്റിസ്. എസ്. മണികുമാര്‍ പോയത്. തുടര്‍ന്ന് ഇന്നലെയാണ് കൊച്ചിയിലേയ്ക്ക് മടങ്ങിയെത്തിയത്.

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ രണ്ടു സംസ്ഥാനങ്ങളുടെയും അനുമതികളോടെയായിരുന്നു യാത്രകള്‍. ചെന്നൈയിലും അദ്ദേഹത്തിന് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കേണ്ടി വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *