കൊവിഡ് 19; യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു

ദുബായ്: യുഎഇയില്‍ കൊവിഡ് 19 ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. തൃക്കരിപ്പൂര്‍ മൊട്ടമ്മല്‍ സ്വദേശിയായ എംടിപി അബ്ദുല്ലയാണ് മരിച്ചത്. 63 വയസ്സായിരുന്നു.
ഇന്നലെ അര്‍ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച്‌ ദുബായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വര്‍ഷങ്ങളായി ദുബായിലുള്ള ഇദ്ദേഹം ദുബായ് ദെയ്‌റയില്‍ റെസ്റ്റോറന്‍റിലാണ് ജോലി ചെയിതിരുന്നത്.
അതേസമയം, ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. 51,760 പേര്‍ക്കാണ് ​ഗള്‍ഫില്‍ ആകെ രോ​ഗം ബാധിച്ചത്. കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ 292 ആയി.

Leave a Reply

Your email address will not be published. Required fields are marked *