മാധ്യമസ്ഥാപനങ്ങള്‍ക്കുള്ള കുടിശ്ശിക 53 കോടിരൂപ അനുവദിച്ചു; ആരുടേയും തൊഴില്‍ നഷ്ടമാകരുതെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം; സംസ്ഥാനത്തെ മാധ്യമസ്ഥാപനങ്ങള്‍ക്ക് നല്‍കാനുണ്ടായിരുന്ന 53 കോടിരൂപയുടെ പരസ്യകുടിശ്ശിക പിആര്‍ഡി കൊടുത്തു തീര്‍ക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ ഈ തുക മാധ്യമസ്ഥാപനങ്ങല്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷയെന്നും ഒരാളുടെയും പണി പോകരുത് എന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വാര്‍ത്തകളുടെ പ്രളയകാലത്ത് മാധ്യമസ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും മാധ്യമപ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. പരസ്യവരുമാനം നിലച്ചതോടെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയോ ലേ ഓഫ് ചെയ്യുകയോ ചെയ്തു. ശമ്ബളം കൊടുക്കാന്‍ പണമില്ലാതായാല്‍, തൊഴിലാളിയെ പിരിച്ചുവിടുകയാണ് ഉടമകള്‍ ചെയ്യുന്നത്. ഈ അവസരത്തിലാണ് ഒരാളുടെയും ജോലി നഷ്ടമാകാതിരിക്കാനും മാധ്യമസ്ഥാപനങ്ങളെ സഹായിക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *