കുവൈറ്റ്; കുവൈറ്റില്‍ ഇന്ന് 150 പേര്‍ കൂടി കൊവിഡ് മുക്തരായതായി ആരോഗ്യമന്ത്രി ഡോ.ബാസല്‍ അല്‍ സബാഹ് അറിയിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 1539 ആയതായി അദ്ദേഹം വ്യക്തമാക്കി. ആവശ്യമായ ലാബ് ടെസ്റ്റുകളും വിശകലനങ്ങളും നടത്തിയാണ് രോഗമുക്തി നേടിയവരെ തിരിച്ചറിഞ്ഞത്. അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
2020-04-30

