പ്രത്യേക ട്രെയിനുകളില്‍ 50 രൂപ അധികം ഈടാക്കുമെന്ന് റെയില്‍വേ

ചെന്നൈ: ലോക്​ഡൗണില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ട്രെയിനുകളില്‍ ടിക്കറ്റിന്​ 50 രൂപ അധികം ഈടാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലും അധിക നിരക്കുകള്‍ ബാധകമാകുമെന്ന് റെയില്‍‌വേ ബോര്‍ഡ് സര്‍ക്കുലര്‍ വ്യക്​തമാക്കി.
54 ദിവസം നീണ്ടുനില്‍ക്കുന്ന ലോക്​ഡൗണില്‍ കുടുങ്ങിയ അന്തര്‍സംസ്​ഥാനതൊഴിലാളികളും വിദ്യാര്‍ഥികളും അടക്കമുള്ളവരാണ്​ ഈ ട്രെയിനുകളിലെ യാത്രക്കാർ. സ്ലീപ്പര്‍ ക്ലാസ് നിരക്കിന് പുറമേയാണ്​ യാത്രക്കാരില്‍നിന്ന്​ 50 രൂപ വീതം​ അധികമായി ഈടാക്കുക. സൂപ്പര്‍ഫാസ്റ്റ് ചാര്‍ജായി 30 രൂപ, പ്രത്യേക ചാര്‍ജായി 20 രൂപ എന്നിങ്ങനെയാണ്​ വാങ്ങുന്നത്​. ​
ഇതുസംബന്ധിച്ച്‌​ സതേണ്‍ റെയില്‍‌വേ ഉള്‍പ്പെടെയുള്ള വിവിധ റെയില്‍‌വേ സോണുകള്‍ക്ക്​ റെയില്‍‌വേ ബോര്‍ഡ് ഉത്തരവ്​ ​കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *