സുല്‍ത്താന്‍ ബത്തേരി: കൊവിഡ് പടരുന്ന സാഹചര്യത്തിൽ മാസ്‌ക് ധരിക്കാതെ നഗരത്തിലെത്തിയവര്‍ക്ക് പൊലീസ് 5000 രൂപ വീതം പിഴയിട്ടു. ബൈക്ക് യാത്രക്കാരായ കൈപ്പഞ്ചേരി മുസല്യാരകത്ത് മുഹമ്മദ് ഷബീര്‍(23), നന്മേനി തൊവരിമല പൊറ്റത്തില്‍ ജിതേഷ്(30) എന്നിവര്‍ക്കെതിരെയാണു കേസ്. വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും കുടുങ്ങിയത്.
ഒരാള്‍ ബൈക്ക് നിര്‍ത്താതെ പോയെങ്കിലും പിന്നാലെയെത്തി പൊലീസ് പിടികൂടുകയായിരുന്നെന്ന് ഇന്‍സ്‌പെക്ടര്‍ എം.ഡി.സുനില്‍ പറഞ്ഞു.
പൊതുസ്ഥലത്തു മാസ്‌ക് ധരിക്കാത്തതിന് 20 പേര്‍ക്കെതിരെ 1000 രൂപ പിഴയിട്ട് പെറ്റി കേസും എടുത്തിട്ടുണ്ട്.
2020-05-02
