ഡൽഹി; ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണവും മരണവും വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 83 മരണം റിപ്പോര്‍ട്ട് ചെയ്തു. 2644 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 39980 ഉം മരണസഖ്യ 1301 ആയി.
കോവിഡ് 19 രാജ്യത്ത് സ്ഥിരീകരിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണസംഖ്യയും രോഗസ്ഥിരീകരണ കണക്കുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 28046 ആക്ടീവ് കേസുകളാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ആഴ്ച്ച മാത്രം 13,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 700 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 1046450 സാമ്പിളുകള്‍ പരിശോധിച്ചതായി ഐ.സി..എം.ആര്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ ആകെ രോഗികള്‍ 12296 ആയി. മരണസംഖ്യ 521 ആണ്. ഗുജറാത്തില്‍ 333 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികള്‍ 5054 ആയി. മരണം 262 ആണ്. ഡല്‍ഹിയില്‍ ഇതു വരെ 4122 പേര്‍ക്ക് രോഗം കണ്ടെത്തി. 61 മരണവും റിപ്പോര്‍ട്ട് ചെയ്തു.
2020-05-03

