തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവൃത്തി സമയം നാളെ മുതല്‍ സാധാരണനിലയിലേക്ക് മടങ്ങും. എല്ലാ ജില്ലകളിലും ബാങ്കുകള്‍ക്ക് രാവിലെ പത്തുമുതല്‍ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവുമായിരിക്കും.
ഇതു സംബന്ധിച്ച് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് സമിതി സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തി പുതിയ അഡ്‌വൈസറി പുറത്തിറക്കി. കൊവിഡ് കണ്ടെയിന്‍മെന്റ് സോണുകളില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളനുസരിച്ചായിരിക്കും ബാങ്കുകളുടെ പ്രവര്‍ത്തനസമയം..സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകളും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും

