കൊച്ചി: മുവാറ്റുപുഴയ്ക്കു സമീപം ഉണ്ടായ കാറപകടത്തില്‍ യുവ നടന്‍ ഉള്‍പ്പെടെ മൂന്ന് മരണം. ‘പൂവളളിയും കുഞ്ഞാടും’ എന്ന ചിത്രത്തിലെ നായകന്‍ ബേസില്‍ ജോര്‍ജ്, വാളകം എലവുങ്ങത്തടത്തില്‍ നിധിന്‍ ബാബു, വാളകം എല്ലാല്‍ അശ്വിന്‍ ജോയ് എന്നിവരാണ് മരിച്ചത്. കോലഞ്ചേരി ഭാഗത്തുനിന്ന് മുവാറ്റുപുഴയിലേക്കു പോയ സ്വിഫ്റ്റ് ഡിസയര്‍ കാറാണ് മേക്കടമ്ബ് പള്ളിതാഴെവച്ച്‌ അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട വാഹനം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രാത്രി ഒമ്ബതോടെയാണ് അപകടം.

വാളകം സ്വദേശിയും സ്‌നേഹ ഡെക്കറേഷന്‍ ഉടമയുമായ ബാബുവിന്റെ കാറാണ് ഡീലക്‌സ് റെസ്‌റ്റോറന്റിനു സമീപം അപകടത്തില്‍പെട്ടത്. ഇതര സംസ്ഥാന തൊഴിലാളികളായ റെമോന്‍ ഷെയ്ക്ക്, അമര്‍ ബീരാന്‍, സാഗര്‍ സെല്‍വകുമാര്‍ എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *