ഗുരുവായൂരില്‍ കൈ കൂപ്പാന്‍ തയ്യാറല്ലാത്ത മുഖ്യമന്ത്രി ക്ഷേത്രഫണ്ടിന് കൈ നീട്ടുന്നത് അപലപനീയം: അഡ്വ. ബി. ഗോപാലകൃഷ്ണന്‍

തൃശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സംഭാവന ചെയ്ത ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിയെ വിമര്‍ശിച്ച്‌ ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍.ഈ നടപടി തോന്നിവാസമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഭഗവാന്‍ നിയമപരമായി മൈനര്‍ അവകാശിയാണെന്നും മൈനറുടെ സ്വത്ത് കൈവശപ്പെടുത്താനോ പതിച്ച്‌ കൊടുക്കാനോ ആര്‍ക്കും അവകാശമില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഗുരുവായൂരില്‍ കൈ കൂപ്പാന്‍ തയ്യാറല്ലാത്ത മുഖ്യമന്ത്രി ക്ഷേത്രഫണ്ടിന് കൈ നീട്ടുന്നത് അപലപനീയമാണെന്നും അഞ്ച് കോടി രൂപ സര്‍ക്കാര്‍ ഫണ്ടിലേക്ക് നല്‍കിയ നടപടി പിന്‍വലിക്കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *