തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടുപേരും വിദേശത്ത് നിന്ന് വിമാനത്തിലെത്തിയവരാണ്. ദുബൈയില്‍ നിന്ന് കോഴിക്കോട്ടെത്തിയയാള്ക്കും അബുദബിയില്‍ നിന്നും കൊച്ചിയില്‍ എത്തിയയാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും സ്വന്തം ജില്ലയില്‍ ചികിത്സയില്‍ തുടരുകയാണ്.
സംസ്ഥാനത്ത് ഇതുവരെ 505പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 17പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
2020-05-09
