റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ അബോധാവസ്ഥയില്‍ക്കണ്ട ഡോക്ടര്‍ മരിച്ചു. കുറ്റിക്കാട്ടൂര്‍ വില്ലേജ് ഓഫീസിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ഡോക്ടറെ അബോധാവസ്ഥയില്‍ കണ്ടത്.
 വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചങ്കിലും മരണം സംഭവിച്ചു. കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര റേഷന്‍കടയ്ക്ക് സമീപം ഗ്രേസ് വില്ലയില്‍ ഡോ. രവികുമാറാണ് (47) മരിച്ചത്. ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ സംസ്ഥാനത്തെ മികച്ച ഡോക്ടര്‍മാരില്‍ ഒരാളാണ് മരിച്ച രവി കുമാര്‍.

കൊണ്ടോട്ടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ (സി.എച്ച്‌.സി.) ഡോക്ടറാണ്. പാലക്കാട് കൊഴിഞ്ഞൻപാറ സ്വദേശിയാണ്. ഭാര്യ: അനു ലോറന്‍സ് (ഹെഡ് നഴ്‌സ്, കോട്ടപറമ്പ് ആശുപത്രി), മക്കള്‍: രോഹിത്, രാഹുല്‍ (രണ്ടു പേരും വിദ്യാര്‍ഥികള്‍). അച്ഛന്‍: പരേതനായ കുട്ടപ്പന്‍. അമ്മ: തങ്കമ്മ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *