കോവിഡ്; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം

ഡൽഹി; കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഡി​സ്ചാ​ര്‍​ജ് സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ മാ​ര്‍​ഗ നി​ര്‍​ദേ​ശം. രോഗം സ്ഥിരീകരിച്ചതിനുശേഷം 14, 21 ദിവസങ്ങളില്‍ നടത്തുന്ന കോവിഡ് പരിശോധന നെഗറ്റീവ് ആയാല്‍ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാം എന്ന മുന്‍ നിര്‍ദേശത്തിനു പകരമുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല അ​നു​സ​രി​ച്ച്‌ ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​ന്ന കാര്യം തീ​രു​മാനിക്കാമെന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. മൂ​ന്നു​ദി​വ​സം പ​നി ഇ​ല്ലാ​തി​രി​ക്കു​ക​യും പ​ത്തു​ദി​വ​സ​ത്തി​നു​ശേ​ഷ​വും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്താ​ല്‍ ടെ​സ്റ്റ് ന​ട​ത്താ​തെ ഡി​സ്ചാ​ർജ് ചെ​യ്യാം. എ​ന്നാ​ല്‍ തു​ട​ര്‍​ന്നുള്ള ഏ​ഴു ദി​വ​സം ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ തു​ട​ര​ണം. രോ​ഗ​തീ​വ്ര​ത കു​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്ക് പ​നി മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ മാ​റു​ക​യും ഓ​ക്‌​സി​ജ​ന്‍ സാ​ച്ചു​റേ​ഷ​ന്‍ 95 ശ​ത​മാ​ന​ത്തി​ന്‍റെ മു​കളില്‍ നി​ല്‍​ക്കു​ക​യും ചെ​യ്താ​ല്‍ 10 ദി​വ​സ​ത്തി​നു​ശേ​ഷം ഡി​സ്ചാ​ര്‍​ജ് ചെ​യ്യാം. ഇ​വ​രും ഏ​ഴു​ദി​വ​സം ഹോം ​ക്വാ​റ​ന്‍റൈനി​യി​ലാ​യി​രി​ക്ക​ണം.
രോഗപ്രതിരോധശേഷി കുറഞ്ഞവരിലെ തീവ്രത കൂടിയ കേസുകളുടെ ഡിസ്ചാര്‍ജ് പല മാനദണ്ഡങ്ങള്‍ ആശ്രയിച്ചാണുള്ളത്. രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടാവരുത്. ആര്‍ടി-പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ഫലം വന്നാല്‍ മാത്രം ഡിസ്ചാര്‍ജ് അനുവദിക്കാം.

Leave a Reply

Your email address will not be published. Required fields are marked *