മഹാരാഷ്ട്രയില്‍ പൊലീസുകാര്‍ക്കിടയില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നു; 714 പേര്‍ക്ക് രോഗബാധ

മുംബൈ; മഹാരാഷ്ട്രയില്‍ പൊലീസുകാര്‍ക്കിടയിലും കോവിഡ് വ്യാപനം കൂടുന്നു. ഇതുവരെയുള്ള കണക്കുപ്രകാരം 714 പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിക്കുന്നത്. ഇവരില്‍ 648 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. 61 പേര്‍ രോഗമുക്തരായിട്ടുണ്ട്. സംസ്ഥാനത്തെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്.
ലോക്ക് ഡൗണ്‍ കാലയളവില്‍ 194ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 689 പേരുടെ അറസ്റ്റു രേഖപ്പെടുത്തിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് 98,774 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *