മാധ്യമ വാർത്തകൾ” ഒടുവിൽ  പഞ്ചാബില്‍നിന്നുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസിന് കേരളം അനുമതി നല്‍കി

പഞ്ചാബില്‍നിന്നുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസിന് കേരളം അനുമതി നല്‍കി. നാട്ടിലെത്താന്‍ 1,005 മലയാളികളാണ് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. ജലന്ധറില്‍നിന്ന് ബെംഗളൂരുവഴി എറണാകുളത്തേക്ക് ആയിരിക്കും സര്‍വീസ്.

മലയാളികളെ നാട്ടിലെത്തിക്കാമെന്നുള്ള പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും കേരളം മറുപടി നല്‍കിയിരുന്നില്ല. പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്താനുള്ള സന്നദ്ധത അറിയിച്ച്‌ പഞ്ചാബ് സര്‍ക്കാര്‍ മൂന്നു കത്തുകള്‍ നല്‍കിയെങ്കിലും കേരളം പ്രതികരിച്ചില്ല. പഞ്ചാബ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍ വെങ്കിട്ടരത്‌നം കേരള പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിഹയ്ക്ക് ഇതുമായി ബന്ധപ്പെട്ട് കത്ത് അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *