കൊച്ചി: കേരള ബ്ലാസ്റ്റേഴ്സും സെന്റര്‍ ബാക്ക് സന്ദേഷ് ജിംഗനും പരസ്പരം വഴി പിരിഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണായ 2014ല്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേര്‍ന്ന ചണ്ഡീഗഡ് സ്വദേശിയായ ജിംഗന്‍ ക്ലബിനൊപ്പമുള്ള 6 സീസണുകള്‍ക്ക് ശേഷമാണ് വഴി പിരിഞ്ഞത്. 26കാരനായ ജിംഗന്‍ ഇതുവരെ 76 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞിട്ടുണ്ട്. ക്ലബ് മുന്നോട്ട് പോകുന്നതിന് എല്ലാ ആശംസകളും നേരുന്നു. ക്ലബ്ബിന് പിന്നില്‍ എപ്പോഴും നിലകൊള്ളുന്ന കേരളത്തിലെ ജനങ്ങളോട് തനിക്ക് പറയാനുള്ളത് തന്നോടും, കെബിഎഫ്സിയോടും കാണിച്ച എല്ലാ സ്നേഹത്തിനും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയന്നതായും സന്ദേശ് ജിങ്കന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *