തിരുവനന്തപുരം: റംസാന്‍ ഞായറാഴ്ച ആണെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറിയ പെരുന്നാളിന് മുന്നോടിയായി രാത്രികാലങ്ങളിൽ സാധനങ്ങള്‍ വാങ്ങാന്‍ വിശ്വാസികള്‍ ഇറങ്ങാറുണ്ട്. ഇതുപരിഗണിച്ച്‌ ഇന്നും നാളെയും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഒമ്പതു വരെ തുറക്കാം. പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെയാകണമെന്നും ആഘോഷങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *