ആന്ധ്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2,561 ആയി

അമരാവതി: ആന്ധ്രപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 47 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 2,561 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 9,136 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 47 എണ്ണം പോസിറ്റീവ് ആണ്.
ചികിത്സയിലായിരുന്ന 1,778 പേര്‍ സുഖം പ്രാപിച്ചു. 56 പേര്‍ മരിച്ചു. കൃഷ്ണ ജില്ലയില്‍ നിന്നാണ് അവസാനമായി മരണം റിപ്പോര്‍ട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *