കോഴിക്കോട്: അത്തോളി തോരായി കടവിനടുത്ത് പുഴയില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി. തിരുമംഗലത്ത് മൂത്തോറ​ൻറെ മൃതദേഹമാണ്​ ഇന്ന് പുലർച്ചെ കടവിനടുത്ത് വെച്ച്‌ കിട്ടിയത്. അത്തോളി പൊലീസെത്തി നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം കൊയിലാണ്ടി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി​. വെള്ളിയാഴ്​ച മീന്‍ പിടിക്കുന്നതിനിടെ മൂത്തോറന്‍ ഇടിമിന്നലേറ്റ് പുഴയിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. തുടര്‍ന്ന് അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന്​ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് പുലര്‍ച്ചെ കടവിനോട് ചേര്‍ന്ന് മൃതദേഹം അടിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *