താനൂര്‍: മലപ്പുറം താനൂരില്‍ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവ് കുത്തേറ്റു മരിച്ചു. അരീക്കാട് സ്വദേശിയും തിരൂര്‍ കട്ടച്ചിറയില്‍ താമസക്കാരനുമായ ചട്ടിക്കല്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ ശിഹാബാണ് കൊല്ലപ്പെട്ടത്.
താനൂര്‍ സ്വദേശി സൂഫിയാന്‍, തയ്യാല സ്വദേശി കെ രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് ശിഹാബിനെ കുത്തിയെന്നാണ് അറിയുന്നത്. പരിക്കേറ്റ ഉടന്‍ ഷിഹാബിനെ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരിച്ചത്.
