ന്യൂഡല്‍ഹി: മോസ്കോയില്‍ നിന്നുള്ള ഇന്ത്യക്കാരുമായി വരാന്‍ പുറപ്പെട്ട എയര്‍ഇന്ത്യ വിമാനത്തിന്റെ ഒരു പൈലറ്റിനു കോവിഡ് സ്ഥിരീകരിച്ചു. വിമാനം പുറപ്പെടുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ പൈലറ്റിനു കൊവിഡ് ഫലം നെഗറ്റീവ് ആയിരുന്നു.
എന്നാല്‍ വിമാനം പുറപ്പെട്ട ശേഷം കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെയാണ് വിമാനം തിരികെ വിളിച്ചത്. ഈ സമയം ഉസ്ബെക്കിസ്ഥാന്‍ മേഖലയിലായിരുന്നു വിമാനം. ഉച്ചക്ക് 12.30ഓടെ തിരികെയെത്തിയ വിമാനത്തിലെ മുഴുവന്‍ ജീവനക്കാരെയും ക്വാറന്റൈന്‍ ചെയ്തു. തുടര്‍ന്ന് വിമാനം അണുവിമുക്തമാക്കും. മോസ്കോയിലേക്ക് മറ്റൊരു വിമാനം അയക്കുമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു.
2020-05-30
