ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ മലപ്പുറത്ത്

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറം ജില്ലയില്‍. ജില്ലയില്‍ ഇന്ന് 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പുതുതായി ഒരു ഹോട്ട് സ്പോട്ടാണ് സംസ്ഥാനത്തുള്ളത്. ഇത് മലപ്പുറം ജില്ലയിലെ ആനക്കയമാണ്. നിലവില്‍ 122 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. ഇവിടെ സമ്പർക്കത്തിലൂടെ രോഗം വന്നിട്ടുണ്ട് എന്നാണ് റിപോർട്ടുകൾ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *