സിപിഐ എം പൊളിറ്റ് ബ്യൂറോ ഓണ്‍ലൈനായി യോഗം ചേര്‍ന്നു

സിപിഐ എം പൊളിറ്റ് ബ്യൂറോ ഓണ്‍ലൈനായി യോഗം  ചേര്‍ന്നു.  ചൊവ്വാഴ്ച പകല്‍ 11 മുതല്‍ 2.30 വരെ ചേര്‍ന്ന യോഗത്തില്‍ പൊളിറ്റ്ബ്യൂറോയിലെ 17 അംഗങ്ങളും പങ്കെടുത്തു. ഓണ്‍ലൈനായിത്തന്നെ എല്ലാ സംസ്ഥാന ഘടകങ്ങളെയും യോ​ഗതീരുമാനം അറിയിക്കും.

കേന്ദ്രകമ്മിറ്റി യോഗവും ഓണ്‍ലൈനില്‍ ചേരും. ഡല്‍ഹിയിലെ സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവനിലിരുന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്തു. മണിക് സര്‍ക്കാര്‍ അഗര്‍ത്തലയിലും ബിമന്‍ ബസു, മുഹമ്മദ് സലിം, സൂര്യകാന്ത് മിശ്ര എന്നിവര്‍ കൊല്‍ക്കത്തയിലും ജി രാമകൃഷ്ണന്‍ ചെന്നൈയിലും എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ തിരുവനന്തപുരത്തും നിന്ന് പങ്കുചേര്‍ന്നു. എസ് ആര്‍ പിയും എം എ ബേബിയും എ കെ ജി സെന്ററിലും പിണറായി വിജയന്‍ ക്ലിഫ് ഹൗസിലും കോടിയേരി ബാലകൃഷ്ണന്‍ വീട്ടിലും ആയിരുന്നു. മറ്റ് അംഗങ്ങള്‍ ഡല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളിലിരുന്ന് യോഗത്തില്‍ പങ്കുചേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *