കോഴിക്കോട്: മുണ്ടിക്കല്‍താഴത്തെ പച്ചമല എന്നറിയപ്പെടുന്ന നാഗങ്കോട്കുന്ന് ഇടിച്ച്‌ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മാണപ്രവര്‍ത്തനം നടത്തുന്നതിരെ ബിജെപി ചെലവൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ജനകീയ ധര്‍ണ നടത്തി. യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് ടി. റെനീഷ് ഉദ്ഘാടനം ചെയ്തു.

നാഗങ്കോട് കുന്നില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് ജെസിബി ഉപയോഗിച്ച്‌ കുന്നിടിച്ച്‌ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ക്ക് ഭീഷണി ഉയര്‍ത്തുകയാണെന്നും നാഗങ്കോട് കുന്നിനെ മറ്റൊരു കവളപാറയാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു അദ്ധ്യക്ഷ നായി. ബിജെപി ജില്ല സെല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി മുഖ്യപ്രഭാഷണം നടത്തി. എം.കെ. ചന്ദ്രന്‍, കെ. പ്രസൂണ്‍, എം.കെ. രാജന്‍, സി.കെ. ബാബുരാജ്, എന്നിവര്‍ സംസാരിച്ചു. ചെലവൂര്‍ വില്ലേജ് ഓഫീസര്‍ ഷാജിക്ക് ബിജെപി പരാതിയും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *