കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവതിയുടെ മൃതദേഹം കബറടക്കി

കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവതിയുടെ മൃതദേഹം കബറടക്കി. എടപ്പാൾ സ്വദേശിനിയായ ഷബ്‌നാസിന്റ മൃതദേഹമാണ് കോഴിക്കോട് കണ്ണപറമ്പിൽ കബറടക്കിയത്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ബന്ധുക്കൾ ഉൾപ്പെടെ പതിനൊന്ന് പേരാണ് സംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്തത്. ഈ മാസം 22നാണ് അർബുദ രോഗ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. അതിനിടെയാണ് ഇന്നലെ രാത്രിയോടെ മരണം സംഭവിച്ചത്. പരിശോധന ഫലം ഇന്ന് വരുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *