പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് കണ്ണൂർ പ്രവാസി കോൺഗ്രസിൻറെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി . പാവപ്പെട്ട പ്രവാസികൾക്ക് നാട്ടിലേക്ക് തിരിച്ചു വരുന്നതിന് പ്രവാസി ക്ഷേമ പെൻഷൻ ഉപയോഗിച്ച് സൗജന്യമായി ടിക്കറ്റ് നൽകുക, പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക, 60 വയസ്സിനു മേലുള്ള പ്രവാസികൾക്ക് പെൻഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ച്ച നടത്തിയ ധർണയിൽ രഘുനാഥൻ തളിയിൽ സ്വാഗതം പറഞ്ഞു അഹമ്മദ് ലിനോഫ് അധ്യക്ഷത വഹിച്ചു ടി. വി. രവി ഉദ്ഘാടനം നിർവഹിച്ചു. പേരാവൂർ എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ധർണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു മുഹമ്മദലി കൂടാളി, കെ മജീദ്, ബിനു എടക്കാട്, യു ഹംസ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *