വേങ്ങര: വീട്ടില്‍ നിര്‍ത്തിയിട്ട കാറും സ്കൂട്ടറും കത്തിച്ചതായി പരാതി. വലിയോറ ചെനക്കല്‍ അബ്ദുല്‍ ജലീലിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട കാറും സ്കൂട്ടറുമാണ് കത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജലീലിന്റെ സഹോദരീ ഭര്‍ത്താവ് തിരൂരങ്ങാടി കുറ്റിയില്‍ അബ്ദുസമദിനെതിരെ വേങ്ങര പൊലീസ് കേസെടുത്തു. വ്യാഴാഴ്ച പുലര്‍ച്ച മതില് ചാടിക്കടന്ന അബ്ദുല്‍ സമദ് ഇരു വാഹനങ്ങള്‍ക്കും ഇന്ധനം ഒഴിച്ച് കത്തിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. എട്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്.
2020-06-05
