കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഓടക്കാലി സ്വദേശി വില്‍സണാണ് അറസ്റ്റിലായത്. അമ്പലപ്പാറ മേഖലയില്‍ കൃഷി ചെയ്യുന്നയാളാണ് ഇദ്ദേഹം.
വീര്യംകുറഞ്ഞ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ കാട്ടാനയ്ക്കുണ്ടായ മുറിവിന് രണ്ടാഴ്ചയിലേറെ പഴക്കുമുണ്ടെന്നാണ് നിഗമനം. സൈലന്റ് വാലി ബഫര്‍ സോണിനോട് ചേര്‍ന്നുകിടക്കുന്ന തോട്ടങ്ങളില്‍ കാട്ടാനയുള്‍പ്പെടെയുളള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമെന്ന് പരാതിയുണ്ടായിരുന്നു. ഇവയെ അകറ്റാന്‍ വീര്യംകുറഞ്ഞ സ്‌ഫോടക വസ്തുക്കള്‍ ഭക്ഷണത്തില്‍ പൊതിഞ്ഞ് വയ്ക്കുന്ന പതിവുമുണ്ട്. ഇത്തരത്തിലാണ് അമ്പലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് സംയുക്ത അന്വേഷണ സംഘം. ഷൊര്‍ണൂര്‍ ഡിവൈഎസ്പി എന്‍ മുരളീധരനും മണ്ണാര്‍ക്കാട് ഡിഎഫ്‌ഒ കെ കെ സുനില്‍കുമാറും നേതൃത്വം നല്‍കുന്ന12 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *