സംസ്ഥാനത്ത് ഒരാള്‍കൂടി കോവിഡ്19 ബാധിച്ച് മരിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം . 61 വയസ്സായിരുന്നു. മെയ് 21ന് മുംബൈയില്‍ നിന്ന് എത്തിയതായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.ന്യൂമോണിയ ബാധിതനായിരുന്ന ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനഞ്ചായി.ഹംസക്കോയയുടെ ഭാര്യയ്ക്കും മകനും മകന്‍‌റെ ഭാര്യയ്ക്കും മൂന്ന് വയസ്സും മൂന്നും മാസവും മാത്രം പ്രായമുള്ള ഇവരുടെ രണ്ട് കുഞ്ഞുങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *