പാലക്കാട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 40 പേർക്കാണ് കോവിഡ് പോസിറ്റീവായത്. ജില്ലാ ആശുപത്രിലെ കൂടുതൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഡി.എം.ഒയും, ജില്ലാ ആശുപത്രി സൂപ്രണ്ടും ഉൾപ്പടെ ക്വാറന്‍റൈനില്‍ പോയി. വി.കെ ശ്രീകണ്ഠൻ എം.പിയും, ഷാഫി പറമ്പിൽ എം.എൽ.എയും ഉൾപ്പടെ ഉള്ള ജനപ്രതിനിധികളും നിരീക്ഷണത്തിലാണ്. മേയ് 26ന് കോവിഡ് മെഷിൻ സ്ഥാപിക്കുന്ന ചടങ്ങിൽ പങ്കെടുത്ത വി.കെ ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, ഡി.എം.ഒ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഉൾപ്പടെ നിരീക്ഷണത്തിൽ പോയി. നേരത്തെ രോഗം സ്ഥിരീകരിച്ച 17 പേർ രോഗ മുക്തരായി. നിലവിൽ 164 പേരാണ് ജില്ലാ ആശുപത്രിയിലുള്ളത്.
2020-06-06

