മലപ്പുറം ജില്ലയില്‍ 13 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍

മഞ്ചേരി നഗരസഭയിലെ 11 വാര്‍ഡുകളും ആനക്കയം പഞ്ചായത്തിലേയും തിരൂരങ്ങാടി നഗരസഭയിലേയും ഓരോ വാര്‍ഡുകളും കണ്ടയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഉത്തരവിറക്കി, കൂടാതെ മഞ്ചേരി നഗരസഭയിലെ 5, 6, 7, 9, 12, 14, 16, 33, 45, 46, 50 വാര്‍ഡുകളും തിരൂരങ്ങാടി നഗരസഭയിലെ വാര്‍ഡ് 38, ആനക്കയം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 21 എന്നിവയാണ് നിലവില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍.

പടരുന്ന കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊതുജനകള്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു,

Leave a Reply

Your email address will not be published. Required fields are marked *