മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് 19 സ്രവപരിശോധനക്കെത്തിച്ച രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. പോക്സോ കേസ് പ്രതി മെഹബൂബ്, ബൈക്ക് മോഷണ കേസ് പ്രതി റംഷാദ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇരുവര്‍ക്കുമായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. പൊലീസ് കസ്റ്റഡിയിലായിരുന്ന ഇരുവരേയും കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായാണ് സ്രവപരിശോധനക്കായി എത്തിച്ചത്. തടവുപുള്ളികളില്‍ കോവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തില്‍ ഇവരെ റിമാന്‍ഡ് ചെയ്യുന്നതിന് മുന്നോടിയായി പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പ്രതികളെ ആശുപത്രിയിലെത്തിച്ചത്
2020-06-08
