റിയാദ്: നെഞ്ചുവേദനയെ തുടർന്ന്​ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി നിര്യാതനായി. മലപ്പുറം ആനക്കയം സ്വദേശി കുന്നക്കാടൻ അബ്ബാസ് (54) ആണ്​ മലസിലെ നാഷനൽ കെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കുന്നക്കാടൻ അസൈനാർ, ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാക്കിറ ബീഗം. മക്കൾ: ഷിബിന, അൻസിന.

Leave a Reply

Your email address will not be published. Required fields are marked *