തിരുവനന്തപുരം: തനിക്ക് സ്ഥിരമായി അശ്‌ളീല സന്ദേശങ്ങളും സ്വന്തം നഗ്ന ദൃശ്യങ്ങളും അയച്ചു തരുന്ന യുവാവിനെതിരെ നിയമ നടപടിക്കൊരുങ്ങി മേക്ക് അപ്പ് ആർട്ടിസ്റ്റായ സീമ. ആദ്യമൊന്നും താൻ ഇത് ശ്രദ്ധിക്കാറില്ലായിരുന്നു എന്നും പിന്നീട് മേക്കപ്പിന്റെ എന്തെങ്കിലും ഓർഡർ വരുന്നുണ്ടോ എന്ന് നോക്കാനായി ഫിൽറ്റർ മെസേജ് നോക്കിയപ്പോഴാണ് ഇത് ശ്രദ്ധയിൽ പെട്ടതെന്നും സീമ പറയുന്നു. കൂടാതെ മാലാ പർവതിയോടു ഈ വിവരങ്ങൾ അറിയിച്ചതായും അവർ ക്ഷമാപണം നടത്തിയതായും സീമ പറഞ്ഞു. എന്നാൽ താൻ യുവാവിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന ഉറച്ച തീരുമാനത്തിലാണ് സീമ. സീമയുടെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ആരോപണം.
2020-06-11

