ഗുജറാത്തിലെ ഗിര്‍ വനത്തില്‍ സിംഹങ്ങളുടെ എണ്ണം വര്‍ധിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്തോഷ വാര്‍ത്തായിയട്ടാണ് ഇക്കാര്യം മോദി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ഗുജറാത്തിലെ ഗിര്‍ വനത്തില്‍ സിംഹങ്ങളുടെ എണ്ണത്തില്‍ 29 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ടായതായാണ് പ്രധാനമന്ത്രി കുറിച്ചിരിക്കുന്നത്.
ഗിര്‍വനത്തിലെ സിംഹങ്ങളുടെ മനോഹര ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്. ഏറ്റവും പുതിയ സര്‍വ്വെ പ്രകാരം ഗുജറാത്തിലെ വനങ്ങളില്‍ 674 സിംഹങ്ങളാണുള്ളത്. ഭൂമിശാസ്ത്രപരമായി വനത്തിന് 29 ശതമാനം വിസ്തീര്‍ണം കൂടിയതായും മോദി പറയുന്നു.2015 ല്‍ നടന്ന സര്‍വേയില്‍ 523 സിംഹങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. 151 സിംഹങ്ങളുടെ വര്‍ധനയാണ് ഇക്കാലയളവില്‍ ഉണ്ടായതെന്ന് സര്‍വേയില്‍ പറയുന്നു. സിംഹങ്ങളുടെ ആവാസവ്യവസ്ഥയില്‍ വന്ന മാറ്റത്തെക്കുറിച്ചും പ്രധാനമന്ത്രി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. ഗുജറാത്തില്‍ 36 ശതമാനത്തിന്‍റെ വര്‍ധനവാണ് സിംഹങ്ങളുടെ ആവാസവ്യവസ്ഥയിലുണ്ടായതെന്നാണ് വ്യക്തമാകുന്നത്.
