ശബരിമല ഉത്സവം ഉപേക്ഷിച്ചു : തന്ത്രിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : കോവിഡ് മഹാമാരി വ്യാപിക്കുന്ന അവസരത്തില്‍, ശബരിമല ഉത്സവം ഉപേക്ഷിക്കണമെന്ന തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ഇത്തവണത്തെ ഉത്സവം ഉപേക്ഷിച്ചെന്നും ക്ഷേത്രത്തില്‍ ഭക്തന്മാരെ കയറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി.എന്നാല്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി സാമൂഹിക അകലം പാലിച്ച്‌ എല്ലാ ചടങ്ങുകളും മുടങ്ങാതെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ ക്ഷേത്രം തുറക്കണമെന്ന നിലപാടെടുത്തപ്പോള്‍, ശബരിമല തന്ത്രി ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കരുത് എന്നഭിപ്രായപ്പെട്ട് ദേവസ്വം കമ്മീഷണര്‍ക്ക് ഇന്നലെ കത്ത് നല്‍കിയിരുന്നു.ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *