തിരുവനന്തപുരം; തിരുവനന്തപുരത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ ഇടപാടുകാരന്‍ കണ്ടത് മൂര്‍ഖന്‍ പാമ്പിനെ. തിരുവനന്തപുരം കേശവദാസപുരത്തുള്ള എസ്ബിഐ ശാഖയിലാണ് പാമ്പ് എത്തിയത്.
എടിഎം മെഷീന്റെ താഴ്ഭാഗത്തു നിന്ന് തലനീട്ടിയ പാമ്പിനെ കണ്ട് ഓടിയ ഇടപാടുകാരന്‍ അടുത്തുതന്നെയുള്ള ബാങ്ക് ശാഖയില്‍ വിവരം അറിയിച്ചു.
മാനേജര്‍ അറിയിച്ചതനുസരിച്ച് വാവാ സുരേഷ് എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ലോക്ക് ഡൌണില്‍ ആള്‍പ്പെരുമാറ്റം കുറഞ്ഞതിനാല്‍ എടിഎം മുറികളില്‍ പാമ്പുകള്‍ കയറാന്‍ സാധ്യത കൂടുതലാണ്.ജീവനക്കാരുടെയോ ബാങ്ക് ഇടപാടുകാരുടെയോ വാഹനത്തില്‍ എത്തിയതാകാം പാമ്പെന്നു വാവ സുരേഷ് പറഞ്ഞു.
2020-06-11
