തൃശൂര്‍: കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ തൃശൂരില്‍ സ്ഥിതി അതിസങ്കീര്‍ണമായി.ഡോക്ടര്‍മാരും നഴ്സും ഉള്‍പ്പെടെയുള്ള ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ സമ്പൂർണ ലോക്ക് ഡൗണ്‍ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ഇപ്പോള്‍ ചികിത്സയിലുള്ള 145 പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള പലരുടെയും രോഗ ഉറവിടം അറിയില്ല. നിരവധിപേര്‍ നിരീക്ഷണത്തിലാണ്. രോഗികളുടെ എണ്ണം കൂടിയതോടെ എട്ട് പ‍ഞ്ചായത്തുകളിലും, രണ്ട് നഗരസഭകളിലും കോര്‍പ്പറേഷനിലെ പന്ത്രണ്ട് ഡിവിഷനുകളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ചുമട്ടുതൊഴിലാളികളായ നാലുപേര്‍ക്ക് രോഗം ബാധിച്ച കുരിയച്ചിറ സെന്‍ട്രല്‍ വെയര്‍ഹൗസ് കേന്ദ്രം അതീവ ജാഗ്രതയിലാണ്. ജില്ലയില്‍ കടുത്ത ജാഗ്രതവേണമെന്ന് ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *