ചെന്നൈ : സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന *സൂരറൈപോ ട്രു* വിന് ‘ യു ‘ സർട്ടിഫിക്കറ്റ് .മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിൽ സൂര്യയുടെ നായിക. സിനിമ തിയ്യറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നാണ് സിനിമയുടെ നിർമാതാവുകൂടിയായ സൂര്യ പ്രതികരിച്ചിരിക്കുന്നത്.  മാധവൻ പ്രധാനവേഷത്തിലെത്തിയ   ‘ഇരുതി സുട്ര് ‘എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് സുധ കൊങ്ങര.   വൈകാരികതയാർന്ന  ഒരു ആക്ഷൻ  സിനിമയാണിത്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിമാന കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ ജീവിത പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.
മോഹൻ ബാബു,  ജാക്കി ഷറഫ്,  കരുണാസ് , പരേഷ് റാവൽ, ഉർവ്വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനതാക്കൾ. നികേത് ബോമ്മി റെഡ്ഡിയാണ്  ക്യാമറാ. ജി.വിപ്രകാശാണ് സംഗീത സംവിധായകൻ. സൂര്യയുടെ 2ഡി എന്റർടൈൻമെന്റ്സും സീഖ്യാഎന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗുനീത് മോംഘയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്പാർക്ക് പിക്ചേഴ്സാണ് ‘സൂരറൈ പോട്ര് ‘  കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *