പത്തനംതിട്ട: കേരളത്തില്‍ ആദ്യമായി കൊവിഡ് റാപ്പിഡ് ടെസ്റ്റ് ആംബുലന്‍സ് സജ്ജീകരിച്ച്‌ പത്തനംതിട്ട ജില്ല. തിരുവല്ലയിലെ എന്‍എംആര്‍ ഫൗണ്ടേഷനാണ് റാപ്പിഡ് ടെസ്റ്റ് വാഹനം തയ്യാറാക്കിയത്. തിരുവല്ല സബ് കലക്ടര്‍ വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം യുവ എഞ്ചിനിയര്‍മാരാണ് വാഹനം രൂപകല്‍പ്പന ചെയ്തത്. ജില്ലയിലെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലും ക്ലസ്റ്ററുകളിലുമെത്തി സ്രവ പരിശോധന നടത്താനാണ് പദ്ധതി. ആശുപത്രികളിലും മറ്റ് കേന്ദ്രങ്ങളിലും പോകുമ്ബോഴുണ്ടാകുന്ന രോഗ വ്യാപനം തടയാനും ഇതിലൂടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *